കളമശേരി: കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ തസ്തികയിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. എം.എസ്‌സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60% ൽ കുറയാത്ത മാർക്ക്/ ഗ്രേഡ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 26,500 രൂപ. ഫെബ്രുവരി എട്ടിനു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും: www.cusat.ac.in