കളമശേരി: കുസാറ്റ് വിവിധ വകുപ്പുകളിലേക്കുള്ള അദ്ധ്യാപക നിയമനത്തിന് ഓൺലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം പ്രൊഫസർ (6), അസോ. പ്രൊഫസർ (13), അസി. പ്രൊഫസർ (6) ഒഴിവുകൾ വീതമുണ്ട്. അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഇക്കണോമിക്സ്, ഫിസിക്കൽ ഓഫ്യനോഗ്രഫി, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി, ഇലക്ട്രോണിക്സ്, ലീഗൽ സ്റ്റഡീസ്, മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്, ഫോട്ടോണിക്സ്, ഫിസിക്സ്, ഷിപ്പ് ടെക്നോളജി, ബയോ ടെക്നോളജി, കെമിക്കൽ ഓഷ്യനോഗ്രഫി, ഹിന്ദി എന്നീ വകുപ്പുകളിലേക്കാണ് നിയമനം. ജനുവരി 25 നകം അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക് : www.cusat.ac.in/faculty.cusat.
ആംഗ്യഭാഷ പരിഭാഷ അദ്ധ്യാപക താത്കാലിക നിയമനം
തിരുവനന്തപുരം: കൈമനം ഗവ. വനിത പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിംഗ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അദ്ധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ളവർ 18ന് രാവിലെ പത്തിന് പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.gwptctvpm.org.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ അറബിക് വിഷയത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഇന്ന് (12) രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യു.ജി.സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കാം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച 15ന് രാവിലെ 10ന് ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. വിജ്ഞാപനം www.jntbgri.res.in ൽ.
പരീക്ഷ മാറ്റി
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്.ഐ.ടി.ഡബ്ല്യുവിൽ വച്ച് 15ന് നടത്താനിരുന്ന കെ.ജി.ടി.ഇ (വേർഡ് പ്രോസസിംഗ്) ഇംഗ്ലീഷ് ഹയർ പരീക്ഷ 22ലേക്ക് മാറ്റിവച്ചു.