വൈപ്പിൻ : കേന്ദ്ര കാർഷിക നിയമം പിൻവലിക്കണമെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഐകകണ്ഠ്യേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ഷിബു അവതരിപ്പിച്ച പ്രമേയം അഗസ്റ്റിൻ മണ്ടോത്ത് പിന്താങ്ങി .വൈപ്പിൻകരയെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കുകയെന്നന്ന പ്രമേയം കെ.എ. സാജിത്ത് അവതരിച്ചു. സുബോധ ഷാജി പിന്താങ്ങി. പി.എൻ. തങ്കരാജ്, ഇ.കെ. ജയൻ എന്നിവർ സംസാരിച്ചു.