കൊച്ചി: കോസ്റ്റൽ പൊലീസ് ഹെഡ്ക്വാർട്ടർ ഐ.ജിയായി പി.വിജയൻ ഐ.പി.എസ് ചുമതലയേറ്റു. അഡ്മിനിസ്ട്രേഷൻ ഐ.ജിയായിരുന്ന വിജയന് കോസ്റ്റൽ ഹെഡ്ക്വാർട്ടർ ഐ.ജി എന്നതിന് പുറമെ കേരള സോഷ്യൽ പൊലീസിംഗ് വിഭാഗം ഡയറക്ടർ, പൊലീസ് അക്കാദമിയുടെ ചുമതല എന്നിവയും നൽകിയിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, ഇൻ്റലിജൻ്റ്സ് ഡി.ഐ.ജി, ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി, മദ്ധ്യമേഖല ഐ.ജി, സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് പുത്തൂർ മഠം സ്വദേശിയാണ്.