കൊച്ചി: ദേശീയ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ്റ് ലേബർ കോൺഗ്രസിന്റെ (എൻ.എൽ.സി) നേതൃത്വത്തിൽ സമരജ്വാല തെളിച്ചു. കേരളത്തിലും ലക്ഷദ്വീപിലും തൊഴിലാളി ഭവനങ്ങളിൽ കുടുംബസമേതം തിരിതെളിച്ചാണ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ടി.പി.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി.