ഏലൂർ: ജനുവരി 13ന് വൈകീട്ട് 5.30ന് ദേശീയ വായനശാലയിൽ അനിൽ പനച്ചൂരാൻ അനുസ്മരണം നടത്തുന്നു. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ , രാജീവ് തച്ചേത്ത് തുടങ്ങിയവർ സംസാരിക്കും . അനിൽ പനച്ചൂരാൻ രചിച്ച കവിതകളും സിനിമാ ഗാനങ്ങളും ആലപിക്കും.