app

കോലഞ്ചേരി: ആപ്പില്ലാത്ത മദ്യപന്മാർ വീണ്ടും ആപ്പിലായി ! ബാറുകളിൽ പാഴ്സൽ വില്പന നിന്നതോടെയാണ് സാധാരണക്കാരായ മദ്യപന്മാൻ വെട്ടിലായത്. സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത ഇവർ കൂടിയ വിലകൊടുത്ത് ബാറിൽ നിന്നും മദ്യം വാങ്ങേണ്ട സ്ഥിതിയാണിപ്പോൾ. അതേസമയം ടോക്കണില്ലെങ്കിലും മദ്യം നൽകാമെന്ന് വാക്കാൽ നിർദ്ദേശം ബിവറേജസ് ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും ടോക്കൺ ഇല്ലാത്തവർക്ക് മദ്യം നൽകുനില്ല. വൈകിട്ടോടെ പണി കഴിഞ്ഞെത്തുന്നവർ കൂട്ടമായി ഷോപ്പുകളിലെത്തുന്നതോടെ പലപ്പോഴും പൊലീസ് സ്ഥലത്തെത്തേണ്ട സാഹചര്യമാണ്.സാമൂഹിക അകലം പാലിക്കാവുന്ന ഘട്ടങ്ങളിൽ ആപ്പില്ലാത്തവർക്കും നൽകുന്നുണ്ട്. ടോക്കണുള്ളവരുടെ തിരക്കുപോലും പലപ്പോഴും നിയന്ത്റിക്കാൻ കഴിയുന്നില്ല.തിരക്കില്ലാത്ത സമയങ്ങളിൽ അത്തരത്തിലുള്ള വില്പന ശാലകളിൽ ടോക്കണില്ലാത്തവർക്കും കൊടുക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

ബാറുകൾക്ക് പാർസൽ നൽകാനുള്ള നിർദ്ദേശം വന്നതോടെ ടോക്കനില്ലാതെയും ഇത്തരക്കാ‌ർക്ക് മദ്യം ലഭിച്ചിരുന്നു. സർക്കാർ വിലയ്ക്ക് ബാറിൽ നിന്നും മദ്യം ലഭിച്ചിരുന്നതിനാൽ കുടിയന്മാരും ഹാപ്പിയായിരുന്നു. എന്നാൽ ബാറുകളിൽ ഇരുത്തി മദ്യം വിളമ്പാനുള്ള ഉത്തരവായതോടെ ഈ ഹാപ്പി പെടുന്നനെ അൺഹാപ്പിയായി.