കോലഞ്ചേരി: എ, ഐ തർക്കത്തിനൊടുവിൽ പൂതൃക്ക പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എൽ.ഡി.എഫിന് നാടകീയവിജയം. ഐ വിഭാഗം എൻ.എൻ. രാജന് ആദ്യ രണ്ടരവർഷം വേണമെന്നും എ വിഭാഗം ആദ്യ രണ്ടരവർഷം അഡ്വ. ബിജുവിനെ ആക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നു. തർക്കമായതോടെ ഇരുവിഭാഗവും മത്സരിച്ചു. ഇതോടെ മത്സരരംഗത്തുണ്ടായ സി.പി.എം പ്രതിനിധി ജിൻസി മേരിക്കും മറ്റു രണ്ടുപേർക്കും തുല്യം വോട്ടുകൾ ലഭിച്ചു. നറുക്കെടുപ്പിൽ ജിൻസിമേരിയെ ഭാഗ്യം തുണച്ചതോടെ യു.ഡി.എഫ് ഭരണം കൈയാളുന്ന പൂതൃക്കയിൽ ഗ്രൂപ്പ് വഴക്കിൽ സി.പി. എമ്മിന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദം ലഭിക്കുകയായിരുന്നു.