ആലുവ: സെന്റ് സേവ്യേഴ്സ് കോളേജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് കെമിസ്ട്രി കോഴ്സിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. സ്വന്തം പേരിൽ വാങ്ങിയ 200 രൂപയുടെ മുദ്രപ്പത്രവും ഹാജരാക്കണം.