കാലടി: വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ഭാരതീയ വിചാരകേന്ദ്രം കാലടി സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ വിവേകാനന്ദ സ്റ്റഡിസർക്കിൾ സംഘടിപ്പിച്ച യോഗം കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ഈശാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം വിവേകാനന്ദ സ്റ്റഡിസർക്കിളിന് സമ്മാനിച്ച വിവേകാനന്ദ സാഹിത്യസർവസ്വം ഗ്രന്ഥങ്ങൾ സ്റ്റഡി സർക്കിൾ കൺവീനർ സായി കൃഷ്ണലാൽ ഏറ്റുവാങ്ങി. കാലടി ലക്ഷ്മിഭവനിൽ നടന്ന ചടങ്ങിൽ വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡന്റ് ഡോ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ശ്രീകണ്‌ഠേശ്വരം മുഖ്യപ്രഭാഷണം നടത്തി.