പെരുമ്പാവൂർ: വെങ്ങോലയിൽ ബഥനി - വട്ടക്കാലി തുരുത്ത് റോഡ് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പ്രവൃത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.പി. ജോർജ്, പഞ്ചായത്ത് മെമ്പർ ഷിഹാബ് പള്ളിക്കൽ, എം.ബി. ജോയി, എം. കുര്യൻ, കെ.പി. കരിം, കെ.എം. നൗഷാദ്, ജിൻസ് ഏല്യാസ് എന്നിവർ പ്രസംഗിച്ചു.