cctv

തൃക്കാക്കര:കാക്കനാട് എൻ.ജി.ഓ ക്വാർട്ടേഴ്സിലെ കുഴിക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കവർച്ച . ഇന്നലെ വെളുപ്പിന് മേൽശാന്തി രാജേഷാണ് ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടത്.
പരിശോധനയിൽ ക്ഷേത്രത്തിന് മുന്നിലെയും, നാഗരാജ പ്രതിഷ്ഠയ്ക്ക് മുന്നിലെയും ഭണ്ഡാരങ്ങൾ പൊളിച്ചിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡും, ഫോറൻസിക് വിദഗ്ദ്ധരും ക്ഷേത്രത്തിൽ പരിശോധന നടത്തി. വെളുപ്പിന് മൂന്ന് മണിക്ക് മോഷ്ടാവ് കമ്പിപ്പാരയുമായി വന്ന് കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി.കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുമ്പും പലതവണ ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ടെന്ന് ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജയൻ പറഞ്ഞു.