പെരുമ്പാവൂർ: ന്യൂഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു കാരിക്കുടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ചെതലൻ അദ്ധ്യക്ഷത വഹിച്ചു. സാം ജോസഫ്, സണ്ണി തോമ്പ്ര, തോമസ് വട്ടപറമ്പിൽ, പി.കെ. രാജൻ, ഏല്യാസ് അറയ്ക്കൽ, പൗലോസ് ചിറാപുറത്ത് എന്നിവർ പ്രസംഗിച്ചു.