പെരുമ്പാവൂർ: കൂവപ്പടിയിൽ പ്രവർത്തിക്കുന്ന ഹൈടെക് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. പെരുമ്പാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. മുടിക്കൽ തേനൂരാൻ അസീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.