നെടുമ്പാശേരി: കോൺഗ്രസ് ഗ്രൂപ്പ് പോരിനെത്തുടർന്ന് പാറക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർണമായില്ല. 18 അംഗങ്ങളിൽ 12 അംഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടും പ്രധാന സ്റ്റാൻഡിംഗ് കമ്മറ്റികളിലേക്ക് ആളുകളെ നിർദേശിക്കാനായില്ല. ഇതേത്തുടർന്ന് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വരും.