1

പള്ളുരുത്തി: ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ (ആശ) 25-മത് വാർഷികം പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂൾ ഹാളിൽ പള്ളുരുത്തി സുബൈന്റെ നേതൃത്വത്തിൽ നടന്നു. കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെട്ടു. രക്ഷാധികാരിയായിരുന്ന എം.കെ.അർജുനൻ മാഷിന്റെ പേരിൽ മാർച്ച് 1ന് പുരസ്ക്കാരം നൽകാൻ തീരുമാനിച്ചു .കെ.എം.ധർമ്മൻ, കൊച്ചിൻ വർഗീസ്, ഇടക്കൊച്ചി സലിംകുമാർ, കൊച്ചിൻ ബാബു, ഐ.ടി.ജോസഫ്, കെ.വി.സാബു, കെ.സി.ധർമ്മൻ, സി.എ.ആന്റണി, ദേവരാജൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.