sahidha
കീഴ്മാട് ഗ്രാമപഞ്ചായത്തിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ സാഹിദ അബ്ദുൾ സലാമിന് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ ഉപഹാരം സമ്മാനിക്കുന്നു

ആലുവ: രണ്ടാം തവണയും കീഴ്മാട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ സാഹിദ അബ്ദുൾ സലാമിന് മുസ്ലീംലീഗ് എടയപ്പുറം ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുസ്ലീംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. നാസർ, മുജീബ് കുട്ടമശേരി, എം.ബി. ഇസ്ഹാഖ്, എം.ബി. ഉസ്മാൻ, റാഫി കുന്നപ്പിള്ളി, ഇ.എം. ഇസ്മായിൽ, വി.എ. അബൂ താഹിർ, എം.എസ്. സലാം എന്നിവർ സംസാരിച്ചു.