1

തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം സാഹിത്യകാരൻ ജെ.സേവ്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ്കുമാർ, സി.എസ്.ജോസഫ്, യു.ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.നഗരസഭാംഗം ബാസ്റ്റിൻ ബാബുവിന് ചടങ്ങിൽ സ്വീകരണം നൽകി. തുടർന്ന് ലൈബ്രറി നടത്തിയ മൽസരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി.