karshakar
കർഷക മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം എസ്.ജയകൃഷ്ണൻ നിർവ്വഹിക്കുന്നു

കൊച്ചി: കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരോടൊപ്പവും സമരക്കാരും പ്രതിപക്ഷവും ഇടനിലക്കാർക്കൊപ്പവുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു. കർഷക മുന്നേറ്റത്തിന് ഗുണകരമാകുന്ന കാർഷിക നിയമം പാസാക്കി കേന്ദ്ര സർക്കാർ കർഷകർക്കൊപ്പമാണെന്ന് തെളിയിച്ചു. എന്നാൽ ഇടനിലക്കാരുടെ കൊള്ളയ്ക്ക് കൂട്ടുനില്ക്കുന്ന സമീപനമാണ് സമരക്കാരും പ്രതിപക്ഷവും സ്വീകരിക്കുന്നത്.

കർഷകമോർച്ച ജില്ലാ പ്രസിഡൻറ് വി.എസ്.സത്യൻ നയിക്കുന്ന കർഷക മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.വി.രഞ്ചിത്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, മദ്ധ്യമേഖല ജനറൽ സെക്രട്ടറി സി .ജി.രാജഗോപാൽ, ബി. ജെ. പി ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, സജികുമാർ ഏലൂർ, പി.ജി. മനോജ്. കൗൺസിലർ സുധാ ദിലീപ്, കർഷകമോർച്ച ജനറൽ സെക്രട്ടറി സുനിൽ കളമശേരി, അജിത് പെരുമ്പാവൂർ, ടി.ജി. വിജയൻ, കെ. പി. കൃഷ്ണദാസ്, വിമല രാധാകൃഷ്ണൻ, കെ.ആർ. ജയപ്രസാദ്, പി.പി.സുന്ദരൻ, രാജു മാടവന, എംഗൽസ് സoസാരിച്ചു.