കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ ലോക ഹിന്ദി ദിനാചരണവും ഹിന്ദി കൈയെഴുത്തു മാസികകളുടെ പ്രകാശനവും നടന്നു. 5,6,7 ക്ലാസുകളിൽ നിന്നായി 8 മാസികകളാണ് പുറത്തിറങ്ങിയത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ബിബിൻ ബേബി മാസികകൾ പ്രകാശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി അദ്ധ്യക്ഷയായി. കെ.വി. ബാലചന്ദ്രൻ , സി.പി.രാജശേഖരൻ, മായ ടി.വി, ഹിന്ദി അധ്യാപികമാരായ മല്ലിക കെ.ജി, റോസിലി ജേക്കബ്, ഇ.കെ സിജി തുടങ്ങിയവർ സംസാരിച്ചു.