accident
കിണറ്റിൽ വീണ വരെ ഫയർഫോഴ്സ് സംഘം പുറത്തെടുക്കുന്നു

മൂവാറ്റുപുഴ: കിണറ്റിൽ വീണ നാലുവയസുകാരിയെ ഫയർഫോഴ്സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് ആവോലി വള്ളിക്കട പാലമറ്റത്തിൽ രാഹുലിന്റെ മകൾ നിധാരയാണ് കിണറ്റിൽ വീണത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ പിതാവ് രാഹുൽ കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തിൽ ഉയർത്തി പിടിച്ച് അരികിൽ പിടിച്ചു കിടന്നു. 30 അടി താഴ്ചയുള്ള കിണറിൽ 7 അടിയോളം വെള്ളമുണ്ടായിരുന്നു. ഫയർ ഓഫീസർ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പേരെയും പുറത്തെത്തിച്ചത്.