കളമശേരി: കേന്ദ്രപൊതുമേഖലാ ജീവനക്കാരുടെ സംസ്ഥാന കൺവെൻഷൻ പൊതു മേഖലാ സ്ഥാപനങ്ങൾ നാടിന്റെ വികസനത്തിന് വഹിക്കുന്ന പങ്കും അതിന്റെ പ്രധാന്യവും വിശദീകരിക്കുന്ന ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചു. കോർപ്പറേറ്റ് വത്കരണത്തിൽ തകരുന്ന കർഷകരേയും പൊതുമേഖലകളേയും സംരക്ഷിക്കുക, കർഷക സമരത്തിന് ഐക്യദാർഢ്യം എന്ന ക്യാമ്പയിൻ 27 ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ പാലക്കാട്, ഏലൂർ, അമ്പലമുകൾ, വെള്ളൂർ, തിരുവനന്തപുരം എന്നിവടങ്ങളിൽ പൊതുമേഖലാ സംരക്ഷണ സദസുകൾ സംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.