പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുസ്തകങ്ങൾ നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം കേരള സംഗീത നാടക അക്കാഡമി ഉപാദ്ധ്യക്ഷൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചയാത്തംഗം റൈജ അമീർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, വൈസ് പ്രസിഡന്റ് അജി, ബ്ലോക്ക് പഞ്ചായത്തംഗം അസീസ് മൂലയിൽ, എടത്തല ഗ്രാമപഞ്ചായത്തങ്ങളായ എം.എ. നൗഷാദ്, സുമയ്യ സത്താർ, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കെ. രവിക്കുട്ടൻ, ജോഷി ജോർജ് തുടങ്ങിയവർ സംസാരിച്ചു.