കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് 15ന് വൈകിട്ട് 4 ന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കർ സ്‌ക്വയറിൽ സ്വീകരണം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ അഞ്ചുപേരാണ് വിജയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് റൈഹാനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ, സംസഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. മൊയ്തീൻ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി തുടങ്ങിയവർ പങ്കെടുക്കും.