കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെയും ജ്വാല യൂത്ത് ഫോർ നേഷന്റെയും ആഭിമുഖ്യത്തിൽ 158 ാമത് വിവേകാനന്ദജയന്തി ആഘോഷത്തിന്റെ ഭാഗമായി ദേശീയ യുവജനദിനം ആചരിച്ചു. സീനിയർ ഗ്യാസ്‌ട്രോ എന്റ്രോളജിസ്റ്റ് ഡോ. ജോണി സിറിയക്ക് ഉദ്ഘാടനം ചെയ്തു.
മാതാജി ജ്യോതിർമയി, മാനേജിംഗ് ഭാരവാഹികളായ സി.എസ്. മുരളീധരൻ, കെ.എൻ. കർത്താ, സി.ജി. രാജഗോപാൽ, വൈലോപ്പിളളി രാജീവ്, പി.വി. അരുൺ, ജ്വാല ഭാരവാഹികളായ സി.വി. സജിനി, രതീഷ് രാമകൃഷ്ണൻ എന്നിവരും സംസാരിച്ചു.