കൊച്ചി : പ്രസിദ്ധമായ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗാ ശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ആഘോഷങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി പള്ളി അധികൃതർ അറിയിച്ചു. പള്ളി ഉൾപ്പെടുന്ന ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പള്ളി അധികൃതരുടെയും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നാളെ കൊടിയേറ്റ് മാത്രം നടക്കും. പൊതുജനങ്ങളാരും നാളെ എത്തരുതെന്നും പള്ളി മാനേജർ അറിയിച്ചു.