vikas

കൊച്ചി: ഭാരത് വികാസ് പരിഷത്ത് കേരളയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബോട്ടുജെട്ടിയിലെ വിവേകാനന്ദ സ്‌ക്വയറിൽ നടന്ന 158 മത് വിവേകാനന്ദ ജയന്തി ആഘോഷം വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്തിമയാനന്ദ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയും ദീപാരാധനയും നടത്തി. സ്വാമി മഹാവൃതാനന്ദ, ഭാരവാഹികളായ എൻ. രാജഗോപാല പൈ, രാജൻ വല്യത്താൻ, കെ.പി. ഹരിഹരകുമാർ, പി.വി. അതികായൻ, സി.എസ്. ഗോപാലകൃഷ്ണൻ, പി. ചന്ദ്രലേഖ, സിറ്റാഡൽ പ്രകാശ്, കൗൺസിലർ ടി. പത്മകുമാരി, ഡോ. കിഷോർകുമാർ, സി.ജി. രാജഗോപാൽ, കെ.വി.പി. കൃഷ്ണകുമാർ, കെ. ലക്ഷ്മിനാരായണൻ, ഡോ. ഹരീഷ്‌കുമാർ, മോഹന ആർ. പൈ, ശ്രീകല കിഷോർ, സ്മിതാ ഹരീഷ്, കുരുവിള മാത്യൂസ് എന്നിവർ സംസാരിച്ചു.