ellu-
വേൾഡ് ചാരി​റ്റി മിഷന്റെ ദുരന്ത നിവാരണ സേനയായ 'ലീഗിനേഴ്‌സിന്റെ' നേതൃത്വത്തിൽ മാനാന്തടത്ത് തുടങ്ങിയഎള്ള് കൃഷി തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കേരളത്തിൽ നഷ്ടപ്പെട്ടുപോയ കാർഷിക വിളകൾക്ക് പുതുജീവൻ പകരുകയെന്ന ലക്ഷ്യത്തോടെ വേൾഡ് ചാരി​റ്റി മിഷന്റെ ദുരന്ത നിവാരണ സേനയായ 'ലീഗിനേഴ്‌സിന്റെ' നേതൃത്വത്തിൽ നാല് ഏക്കറോളം സ്ഥലത്ത് എള്ള് കൃഷി ആരംഭിച്ചു. പുത്തൻകുരിശിനടുത്ത് മാനാന്തടത്താണ് വിപുലമായ രീതിയിൽ എള്ള് കൃഷിക്ക് തുടക്കമിട്ടത്. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. വേൾഡ് ചാരി​റ്റി മിഷൻ പ്രസിഡന്റ് എ.പി. മത്തായി അദ്ധ്യക്ഷനായി. ജോർജ് കുര്യൻ, അഡ്വ.കെ.സി. പൗലോസ്, പുത്തൻകുരിശ് പഞ്ചായത്തംഗം മഞ്ജു വിജയധരൻ, വേൾഡ് ചാരി​റ്റി മിഷൻ ഡയറക്ടർ സാബു പീ​റ്റർ, ലാലു തോമസ്, മനോജ് കാരക്കാട്ട്, ഡോൺ എബ്രഹാം, പരമേശ്വരൻ നമ്പൂതിരി, ഏലിയാസ് അമ്പാട്ടുമാലാൽ, ജോയ് ആലുങ്കപടവിൽ, ജോഷി സേവ്യർ, വിവേക് കണ്ണൂരാൻ, കെ.എം. അവറാച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി.