നെടുമ്പാശേരി: തുരുത്തിശേരി സിംഹാസന വലിയ പള്ളിയിൽ പരിശുദ്ധ പിതാക്കൻമാരുടെ സംയുക്ത ഓർമപ്പെരുന്നാൾ നാളെ (വ്യാഴം)മുതൽ 17 വരെ ആഘോഷിക്കും. നാളെ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെ ഓർമപ്പെരുന്നാൾ. 15ന് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും ഓർമ. 16ന് പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് വലിയ തിരുമേനിയുടെ ഓർമ. പ്രധാന പെരുന്നാൾ ദിനമായ 17ന് 7.30ന് പ്രഭാതപ്രാർഥന, 8.30ന് മൂന്നിൻമേൽ കുർബാന. 11ന് പ്രദക്ഷിണം, 12ന് തമുക്കു നേർച്ച എന്നിവയുണ്ടാകും.