നെടുമ്പാശേരി: കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ് സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അഞ്ചാമത്തെ വീട് തുറവൂർ പഞ്ചായത്ത് ആറാം വാർഡിലെ കുടുംബത്തിനു കൈമാറി. ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ താക്കോൽ കൈമാറി. ക്ലബ് പ്രസിഡന്റ് ഫാ. ജോസഫ് ചൊറിക്കാവുങ്കൽ അദ്ധ്യക്ഷനായി.ചെയർമാൻ വി.ബി. രാജൻ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, അംഗം മനു മഹേഷ്, റോട്ടറി ഡിസ്ട്രിക്ട് അസി. ഗവർണർ നൈജു പുതുശേരി, ഡോ. സന്തോഷ് തോമസ്, ആർ.ജിജി, വി.എൻ.ജൂബി, ഡോ. ജോസിമോൻ, എ.വൈ. ജോർജ് എന്നിവർ പ്രസംഗിച്ചു.