മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുളവൂർ പ്രദേശത്ത് നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുളവൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദിനും നാലാം വാർഡ് മെമ്പർ ഇ.എം.ഷാജിക്കും അഞ്ചാം വാർഡ് മെമ്പർ എം.എസ്. അലിക്കും ആറാം വാർഡ് മെമ്പർ ബെസി എൽദോസിനും ഏഴാം വാർഡ് മെമ്പർ പി. എം. അസീസിനും ലൈബ്രറി ഹാളിൽ വച്ച് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്‌കറിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസിന്റെ അദ്ധ്യക്ഷ വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി എ.കെ.വിജയൻ, മുൻപായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.വർക്കി, പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, മൂവാറ്റുപുഴ കാർഷീക സഹകരണ ബാങ്ക് മെമ്പർ പി.ജി.പ്രദീപ് കുമാർ, മാധ്യമ പ്രവർത്തകൻ കെ.എം.ഫൈസൽ , ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.ആർ.അരുൺ എന്നിവർ സംസാരിച്ചു.