കൊച്ചി: പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിയിലെ (ടി.സി.സി) ഹിതപരിശോധന ഫെബ്രുവരി നാലിന് നടക്കും. തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന നടക്കുന്ന 4ന് തന്നെയാണ് വോട്ടെണ്ണൽ. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ ലേബർ ഓഫീസർ (എൻഫോസ്‌മെന്റ്) വി. ബി. ബിജു അറിയിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 4.30 വരെയാണ് സാധാരണ വോട്ടർ മാർക്കുള്ള അവസരം.4.30 മുതൽ 5 മണി വരെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും അവസരം നൽകും. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. ഹിതപരിശോധനയുടെ മുന്നോടിയായി മാനേജ്മെന്റിന്റേയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം ചേർന്നു.