അങ്കമാലി: കർഷകരുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ കാർഷിക പരിഷ്കരണ ബില്ലുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അങ്കമാലി നഗരസഭ കൗൺസിൽ പ്രമേയം അവതരിപ്പിച്ചു. ആയിരക്കണക്കിന് കർഷകർ കടുത്ത മഞ്ഞും പ്രതികൂല കാലാവസ്ഥയും മറികടന്ന് നടത്തുന്ന സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ എത്രയും വേഗം ഇടപെടണമെന്നും ജനാധിപത്യ രീതിയിൽ നടത്തുന്ന സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം ഉപേക്ഷിക്കണമെന്നും പ്രമേയാവതരണത്തിൽ വ്യക്തമാക്കി.ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷനായ യോഗത്തിൽ കൗൺസിലർ ബെന്നി മൂഞ്ഞേലി പ്രമേയം അവതരിപ്പിച്ചു. എൽ.ഡി.എഫ് പാർലിമെന്ററി പാർടി ലീഡർ ടി വൈ ഏല്യാസ് പിന്താങ്ങി.