sandhya-narayana-pillai
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച അനീമിയ ബോധവത്കരണ പോസ്റ്റർ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള നിർവഹിക്കുന്നു

നെടുമ്പാശേരി: വനിത ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ നെടുമ്പാശേരി പഞ്ചായത്തിൽ അനീമിയ (വിളർച്ച ഒഴിവാക്കും) ബോധവത്കരണ പോസ്റ്റർ വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള പ്രകാശിപ്പിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ഊർജിത വിളർച്ച പ്രതിരോധ നിയന്ത്രണ യജ്ഞം.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ. സന്തോഷ്, അങ്കണവാടി ടീച്ചർമാരായ എ.എം. അമ്മിണി, കെ.കെ. പ്രീത, മേരി തരിയൻ എന്നിവർ നേതൃത്വം നൽകി.