മുവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മുതിർന്നപൗരന്മാർക്ക് വേണ്ടിയുള്ള വയോമിത്രം പദ്ധതിയിൽ പതിനൊന്നാം ഘട്ട മരുന്ന് വിതരണം ആരംഭിക്കുന്നു .ജനുവരി 14 മുതൽ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും മരുന്ന് വിതരണം . വാർഡ് വാർഡ് കൗൺസിലർമാർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകൾ ശേഖരിച്ചു മരുന്നുകൾ അവരുടെ വീടിനു അടുത്ത്എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് സജ്ജീകരണം. വിവരങ്ങൾക്ക്: 90723 80117.
--