മൂവാറ്റുപുഴ: മൂവാറ്റുപുഴ പരിസരങ്ങളിലെ പ്രവാചക കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ സാദാത്ത് അസോസിയേഷൻ രൂപീകരിച്ചു. മൂവാറ്റുപുഴ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം സക്കീർ തങ്ങൾ പുന്നമറ്റം ഉദ്ഘാടനം ചെയ്തു. സയ്യിദ് റഫീഖ് അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഷഹീർ സഖാഫി അൽ ഐദറൂസി സ്വാഗതമാശംസിച്ചു. സയ്യിദ് ഷറഫുദ്ദീൻ സഅദി അൽ മുഖൈബിലി വിഷയാവതരണം നടത്തി. ഡൽഹിയിൽ അവകാശങ്ങൾക്കായി സമരം നടത്തുന്ന കർഷകർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സയ്യിദ് സൈഫുദ്ദീൻ ഫൈസി അൽ ബുഖാരി, സയ്യിദ് സുൽഫുദ്ദീൻ ബാഖവി അൽ ഐദറൂസി, സയ്യിദ് അബ്ദുസ്സമദ് സഅദി അൽ മുഖൈബിലി, യഹ്‌യ തങ്ങൾ അൽ മുഖൈബിലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സയ്യിദ് സൈഫുദ്ദീൻ ഫൈസി അൽ ബുഖാരി (പ്രസിഡന്റ്), സയ്യിദ് റഫീഖ് അൽ ബുഖാരി (സെക്രട്ടറി), സയ്യിദ് മനാഫ് അൽ മുഖൈബിലി (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.