കൊച്ചി: കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി, ജില്ലാ എക്‌സിക്യുട്ടീവ് അംഗം സജിനി തമ്പി, മണ്ഡലം പ്രസിഡന്റ് വി.എസ്. സുനിൽകുമാർ, വിഷ്ണു കുന്നത്തുനാട്, സി.എം. വിനോദിനി എന്നിവർ പങ്കെടുത്തു.