msf
എം.എസ്.എഫ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജ്വാലാവലയം സംഘടിപ്പിക്കുന്നു

ആലുവ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.എസ്.എഫ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി എടയപ്പുറത്ത് ഐക്യദാർഢ്യം ജ്വാല വലയം തീർത്തു. പ്രസിഡന്റ് മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. നാസർ ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വി.കെ. മുഹമ്മദ് ഹാജി, യൂത്ത് ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി മുജീബ് കുട്ടുമ്മശ്ശേരി, വാർഡ് അംഗം സാഹിദ അബ്ദുൾ സലാം, ഇ.എം. ഇസ്മാമായിൽ, എം.ബി. ഇസ്ഹാഖ്, റാഫി കുന്നപ്പിള്ളി, എം.ബി. ഉസ്മാൻ, വി.എ. അബൂതാഹിർ എന്നിവർ സംബന്ധിച്ചു.