പറവൂർ: വടക്കേക്കരയിലെ പ്രദേശങ്ങളിൽ ജനജീവിതത്തെ ബാധിക്കുന്ന ഓരുവെള്ള ഭീഷണിക്ക് പരിഹാരം കാണണമെന്ന് ഡിവൈ.എഫ്.ഐ വടക്കേക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പുഴകളും തോടുകളും മാലിന്യങ്ങളും എക്കലും അടിഞ്ഞു കൂടി പുഴകളുടേയും തോടുകളുടേയും ആഴം കുറഞ്ഞ അവസ്ഥയാണ്. ഇത് സുഗമമായ നീരൊഴുക്കിനും തടസമാകുന്നുണ്ട്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ജലാശയങ്ങൾ ആഴം കൂട്ടുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് മേഖല സെക്രട്ടറി ഇ.ബി. സന്തു, പ്രസിഡന്റ് കെ.എസ്. സുജിത്ത് എന്നിവർ ആവശ്യപ്പെട്ടു.