കൊച്ചി: കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷൻ വായ്പപരിചയ മേളയും പരാതി പരിഹാര ക്യാമ്പും 20ന് രാവിലെ 11ന് കോർപ്പറേഷന്റെ വൈറ്റിലയിലെ ജില്ലാ ഓഫീസ് അങ്കണത്തിൽ നടക്കും. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ഈ വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ക്യാമ്പ്.
കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്ത പട്ടികജാതി പട്ടികവർഗ അയൽക്കൂട്ടങ്ങൾക്ക് വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കും. 50 ലക്ഷം രൂപവരെയുള്ള മൾട്ടിപർപ്പസ് വായ്പ, 4 ലക്ഷം വരെയുള്ള ലഘുവ്യവസായ വായ്പ, സ്വയം തൊഴിലിനുള്ള വാഹന വായ്പ, ( 10 ലക്ഷം രൂപവരെ), വിവാഹവായ്പ എന്നിവയാണ് അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 0484 2302663.