പറവൂർ: ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ജനപ്രതിനിധികൾക്ക് പൂയപ്പിള്ളിയിൽ സ്വീകരണം നൽകി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാബു സുവാസ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ, പി.സി. നീലാംബരൻ, സനോഷ് കടവത്ത്, സി.എൻ, സുനീഷ്, ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. ഷംസുദീൻ, എം.കെ. രാജേഷ്, എം.എസ്. സുരേഷ് ബാബു, ധന്യ ബാബു എന്നിവർക്കാണ് സ്വീകരണം നൽകിയത്.