മുളന്തുരുത്തി:ആമ്പല്ലൂർ സെന്റ് ഫ്രാൻസീസ് യു.പി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു.ചടങ്ങിൽ മാനേജർ ഫാ. വിൻസെന്റ് പറമ്പിത്തറ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം എ.എൻ ശശികുമാർ,ഹെഡ്മിസ്ട്രസ് ജീവൽ ശ്രീപിള്ള,പി.ടി.എ പ്രസിഡന്റ് അരുൺകുമാർ എം.പി.ടി.എ പ്രസിഡന്റ് പ്രസന്ന പ്രദീപ് എന്നിവർ സംസാരിച്ചു.