കോലഞ്ചേരി: കടയിരുപ്പ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം ദേശീയ യുവജന ദിനം ആചരിച്ചു. യുവജന റാലി പി.ടി.എ പ്രസിഡന്റ് എം.കെ.മനോജ് ഫ്‌ളാഗ് ഒഫ് ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജീമോൻ കടയിരുപ്പ്, പ്രിൻസിപ്പൽ ഐ.ബിന്ദു, പ്രോഗ്രാം ഓഫീസർ ടി.ബിജോ ജോസഫ്, വോളന്റിയർമാരായ ജെറാൾഡ് ജോയി, ഐശ്വര്യ വെള്ളിയത്ത്, ടോണി ബാബു, മീനാക്ഷി എന്നിവർ സംസാരിച്ചു.