കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ എന്റർ പ്രീണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഇന്റർ കോളീജിയേറ്റ് ബിസിനസ് പ്രസന്റേഷൻ മത്സരം നടത്തി. ഓൺലൈനായി നടന്ന മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായി 40 പേർ പങ്കെടുത്തു. എ.സഞ്ജിത് സലാം, എസ്.പി.അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും, അഭിഗ്‌ന ജഗിർഥാർ, ഖുഷി ബോത്ര, ഉദ്ഘർഷ് ശർമ്മ എന്നിവർ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം സിറിൾ.കെ.ടോം, ലയ അന്ന ലാലൻ എന്നിവരും കരസ്ഥമാക്കി.