filim

കൊച്ചി: തമിഴ്‌താരം വിജയിന്റെ മാസ്റ്ററുമായി സിനിമാ തിയേറ്ററുകൾ ഇന്ന് വീണ്ടും പ്രദർശനം ആരംഭിക്കും. രാവിലെ 9.30 നാണ് ആദ്യ ഷോ. പ്രദർശനം ആരംഭിക്കും. മൂന്നു പ്രദർശനങ്ങൾ ഒരുക്കും.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കുന്നത്. അറ്റകുറ്റപ്പണികളും കൊവിഡ് മുൻകരുതലുകളും പൂർത്തിയാക്കിയ തിയേറ്ററുകൾ തുറക്കുമെന്ന് ഉടമകൾ പറഞ്ഞു. രാത്രി 9 ന് ശേഷം പ്രദർശനം അനുവദിക്കില്ല. അതിനാൽ സെക്കൻഡ് ഷോയുണ്ടാകില്ല. എത്ര തിയേറ്ററുകൾ തുറക്കുമെന്ന് വ്യക്തമായിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻസ് കേരള ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. തങ്ങളുടെ 50 തിയേറ്ററുകളും തുറക്കുമെന്ന് സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പോളി വി. ജോസഫ് പറഞ്ഞു.

മാസ്റ്റർ മാത്രമാണ് പ്രദർശനത്തിന് തയ്യാറായിട്ടുള്ളതെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. രണ്ടു കമ്പനികളാണ് കേരളത്തിൽ മാസ്റ്റർ വിതരണം ചെയ്യുന്നത്. മലയാളം സിനിമകളുടെ റിലീസ് തീരുമാനിച്ചിട്ടില്ല. പഴയ സിനിമകൾ വീണ്ടും പ്രദർശിപ്പിക്കുന്നതും തീരുമാനിച്ചിട്ടില്ല.