ആലുവ: ആലുവ നഗരസഭ ജനറൽ മാർക്കറ്റ് നവീകരണത്തിന് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീനുമായി അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, കൗൺസിലർ ഫാസിൽ ഹുസൈൻ എന്നിവർ ചർച്ച നടത്തി. ഇത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനവും നൽകി.