moulavi
കരിമ്പനക്കൽ ഫാമിലി അസോസിയേഷന്റെ വാർഷികാഘോഷം കണ്ടന്തറ ജുമാ മസ്ജിദ് മുൻ മുദരീസ് ഹാഫിള് അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കരിമ്പനക്കൽ ഫാമിലി അസോസിയേഷന്റെ വാർഷികാഘോഷം കണ്ടന്തറ ജുമാ മസ്ജിദ് മുൻ മുദരീസ് ഹാഫിള് അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്ക് സൗജന്യമായി നൽകുന്ന ഓക്സിജൻ സിലിണ്ടറിന്റെ വിതരണോദ്ഘാടനം വെങ്ങോല പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുൽ ജലാൽ, വാസന്തി രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. എന്റോൾ ചെയ്ത അഡ്വ. അൽത്താഫ് നബീലിന് സ്വീകരണവും മഹല്ലിൽ നിന്ന് ഖുർആൻ മനപ്പാടമാക്കിയ കുട്ടികളെയും, 10,12, ഡിഗ്രി, പി.ജി. പാസായ കുട്ടികളെയും അനുമോദിച്ചു. കെ.കെ. ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എം. മുഹമ്മദ്, കെ.കെ. സലാം, കെ.വി. ഹമീദ്, കെ.എച്ച്. ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.