block
മഹാത്മസെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ നിർവഹിക്കുന്നു.

പെരുമ്പാവൂർ: മഹാത്മ സെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ നിർവഹിച്ചു. അഡ്വ. സി.കെ. സെയ്ത് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ലതാ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, വി.എം. അലിയാർ, സന്തോഷ് മാടശ്ശേരി, അഡ്വ. സി. പൗലോസ്, മുട്ടം അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.