കൊച്ചി: പൊതുമരാമത്ത് സ്ഥിരം സമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയതോടെ അദ്ധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലിയും ആരംഭിച്ചു. മുതിർന്ന കൗൺസിലർമാരായ സുനിത ഡിക്സൺ, അഡ്വ.വി.കെ.മിനിമോൾ, സീന ഗോകുലൻ എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്. കോൺഗ്രസ് പ്രവർത്തകയായിരുന്ന സുനിത ഇത്തവണ ആർ.എസ്.പി സീറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മിനിമോൾ ഐ വിഭാഗവും സീന ഗോകുലൻ എ പക്ഷക്കാരിയുമാണ്. മൂന്നു പേർക്കുമായി സീറ്റ് വീതം വയ്ക്കേണ്ടി വരുമെന്ന് യു.ഡി.എഫിലെ മുതർന്ന നേതാക്കൾ പറഞ്ഞു. പൊതുമരാമത്ത്, ക്ഷേമകാര്യം, ടാക്സ് അപ്പീൽ, ധനകാര്യം എന്നിവ വനിതസംവരണമാണ്. വിദ്യാഭ്യാസം, ടൗൺപ്ളാനിംഗ്, വികസനം, ആരോഗ്യം എന്നിവ ജനറലാണ്.