youva

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബീറ്റ്‌സ് ഒഫ് ബോയ്‌സ് സമൂഹത്തിന് മാതൃകയാകുന്നത് പാഴ് വസ്തുക്കളുടെ പുനരുപയോഗ സാധ്യതകൾ പൊതുജനത്തിന് മനസിലാക്കി കൊടുത്താണ്. പുതിയകാവ് വളവിന് സമീപത്ത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഇവർ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി. പൂന്തോട്ടവും ചെടികളും കൊണ്ട് അലംകൃതമാണ് വെയിറ്റിംഗ് ഷെഡ്. കൊവിഡ് കാലത്ത് യാത്രക്കാർക്ക് വെള്ളം നൽകിയ കുപ്പികൾ തൃപ്പൂണിത്തുറ പൊലീസ് എസ്.എച്ച്.ഒ ബിജുവുമായി സംസാരിച്ച് സംഘടിപ്പിച്ചു. വാർത്താ ബോർഡ്,തൊഴിൽ അറിയിപ്പുകൾ എന്നിവയും ഇവിടെയുണ്ട്. ലഹരി ഉപയോഗം, മൊബൈൽ അഡിക്ഷൻ എന്നിവയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുന്നതിലും
ബീറ്റ്‌സ് ഒഫ് ബോയ്‌സ് ആർട്ട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ് പ്രവർത്തകർ സജീവമാണ്.